kavithakal2015
മുനീർ അഗ്രഗാമിയുടെ കവിതകൾ
Friday, August 21, 2015
മൂന്നുരഹസ്യങ്ങൾ
കടലിന്
മൂന്ന് രഹസ്യങ്ങളുണ്ട്
ഒന്ന് ,
തിരകളിൽ
കാലത്തിന്റെ മിടിപ്പ് അത് ഒളിപ്പിക്കുന്നു
രണ്ട്
ആഴത്തിൽ
ആരും കാണാതെ
സങ്കടത്തിന്റെ മുത്തു സൂക്ഷിക്കുന്നു
മൂന്ന് ,
മുകൾപ്പരപ്പിൽ
കപ്പലുകൾ ചുംബിക്കുമ്പോൾ
അഭൗമ പ്രണയിനിയായ്
സ്വയമറിയുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment